Wednesday, 25 November 2009

HI HI HI ..........

അതെ ഞാനും ഒരു കവിതയെഴുതുന്നു ..
ഇനി ചത്താലും വേണ്ടില്ല ......
അതെ ഞാനും സ്വപ്‌നങ്ങള്‍ കാണുന്നു ...
ചിലവൊന്നും ഇല്ലല്ലോ ......
അതെ ഞാനും മനസ്സ് തുറക്കുന്നു ....
അതിന്റെ ഒരു കുറവെ ഉണ്ടായിരുന്നുള്ളൂ
അതെ ഞാനും തമാശ പറയുന്നു ....
കലികാലം അല്ലാതെന്താ ......
അതെ ഞാനും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു
നെല്ലിക്കാതളം വയ്ക്കാറായി...
അതെ ഞാനും ഒരു പുണ്യവാളനാകുന്നു...
എന്റെ ദൈവമേ ....................
അതെ ഞാനും ഭാവനകള്‍ നെയ്യുന്നു ...
അഹങ്കാരമല്ല ....അത്യാഗ്രഹം ...
അതെ ഞാനും അങ്ങിനെ ഒരു ''കവി ''യായി
കാലന് കണ്ണില്ലാതായോ...... .

2 comments:

  1. ഞാനും കമന്‍റിട്ടു.........
    എനിക്ക് വേറെന്താ പണി....:)

    ReplyDelete